Home Business ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ശ്രദ്ധിക്കുക

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ശ്രദ്ധിക്കുക

56
0

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ഞായറാഴ്ചയായിരുന്നു. നേരത്തെ പറഞ്ഞതുപോലെ ആദായനികുതി വകുപ്പോ സര്‍ക്കാരോ 2022-23 വർഷത്തെ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടിയിട്ടിയിരുന്നില്ല. അതിനാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ ഐടിആര്‍ ഫയല്‍ ചെയ്യാൻ സാധിക്കാത്തവര്‍ക്ക് അതിനുള്ള അവസരം ഇനിയുമുണ്ട്.

നികുതിദായകര്‍ക്ക് ചില കാരണങ്ങളാല്‍ നിശ്ചിത തീയതിക്കുള്ളില്‍ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ‘ബിലേറ്റഡ് ഐടിആര്‍’ ( വൈകിയുള്ള ഐടിആര്‍) എന്നതിലൂടെ ഇത് സാധിക്കുന്നതാണ്. എന്നാല്‍ ഗവണ്‍മെന്റിന്റെ ഫിനാന്‍സ് ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യണമെങ്കില്‍ പിഴ അടയ്ക്കേണ്ടതുണ്ട്. ജൂലൈ 31-ന് ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്ത നികുതിദായകര്‍ക്ക് ഡിസംബര്‍ 31 വരെ ബിലേറ്റഡ് ഐടിആര്‍ എന്ന ഓപ്ഷനിലൂടെ ഇത് ഫയല്‍ ചെയ്യാവുന്നതാണ്. നികുതിദായകര്‍ക്ക് നിശ്ചിത തീയതിക്ക് ശേഷം ആദായ നികുതി റിട്ടേൺ ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥയാണിത്.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 234 എഫ് പ്രകാരം ചാര്‍ജ് ഈടാക്കും. എന്നാൽ കാലതാമസം അനുസരിച്ച് ഇത് വര്‍ദ്ധിക്കുകയും ചെയ്യും.

Previous articleചാലക്കുടി പുഴയില്‍ വെള്ളമുയരും, ജനങ്ങള്‍ മാറിത്താമസിക്കാന്‍ തയ്യാറാകണം
Next articleഓഗസ്റ്റ് 5 മുതൽ 15 വരെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം