Home Business ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിനുശേഷമുള്ള ഇ-വെരിഫിക്കേഷന്‍ എങ്ങനെ ചെയ്യാം?

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിനുശേഷമുള്ള ഇ-വെരിഫിക്കേഷന്‍ എങ്ങനെ ചെയ്യാം?

78
0

നികുതിദായകര്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ഇ-വെരിഫിക്കേഷന്‍ ചെയ്യണം. നേരത്തെ 120 ദിവസമായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അത് പരിശോധിക്കുന്നതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചതായായാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) ഒരു അറിയിപ്പില്‍ അറിയിച്ചിരിക്കുന്നത് 2022 ഓഗസ്റ്റ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

ആധാര്‍ വഴി ഐടിആര്‍ എങ്ങനെ വെരിഫൈ ചെയ്യാം?നിങ്ങള്‍ ഇതുവരെ ഐടിആര്‍ ഇ-വെരിഫൈ ചെയ്തിട്ടില്ലെങ്കില്‍, ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ അത് ചെയ്യേണ്ടതുണ്ട്. അതായത് ജൂലൈ 31ന് നിങ്ങള്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍, അത് പ്രോസസ്സ് ചെയ്യുന്നതിന് ഓഗസ്റ്റ് 31നകം നിങ്ങള്‍ ഐടിആര്‍ ഇവെരിഫൈ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ അത്തരം ഐടിആറുകള്‍ അസാധുവായി കണക്കാക്കും.

നിങ്ങളുടെ ഐടിആര്‍ ഇവെരിഫൈ ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി, ബാങ്ക്, ഡീമാറ്റ് അക്കൗണ്ട്, നെറ്റ് ബാങ്കിംഗ്, എടിഎം, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചും ഐടിആര്‍ ഇവെരിഫൈ ചെയ്യാവുന്നതാണ്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഉപയോഗിച്ച് ഐടിആര്‍ എങ്ങനെ ഇവെരിഫൈ ചെയ്യാമെന്ന് നോക്കാം.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഉപയോഗിച്ച് ഐടിആര്‍ വെരിഫൈ ചെയ്യാന്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ആദായ നികുതി പോര്‍ട്ടലിന്റെ ഇവെരിഫിക്കേഷന്‍ പേജില്‍ നിന്ന് ഇതിനായുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആധാര്‍ വിവരങ്ങള്‍ സാധൂകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്ന ഒരു പോപ്പ് അപ്പ് ദൃശ്യമാകും. ആ ബോക്‌സ് പരിശോധിക്കുക. ‘ജനറേറ്റ് ആധാര്‍ ഒടിപി’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിങ്ങള്‍ക്ക് ആറക്ക ഒടിപി ലഭിക്കും. ഒടിപി നല്‍കി സബ്മിറ്റ് ചെയ്യുക. ഈ ഒടിപിക്ക് 15 മിനിറ്റ് മാത്രമേ വാലിഡിറ്റി ഉള്ളൂ.

 

Previous articleരജിസ്റ്ററില്‍ ഒപ്പിട്ട ഡോക്‌ടേഴ്‌സ് ഡ്യൂട്ടിയിലില്ല; എന്നു നന്നാകും?
Next articleമദ്യം വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകള്‍