രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ വര്‍ദ്ധനവ്. ഇറക്കുമതി തീരുവയില്‍ 5 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായി ഉയര്‍ന്നു. മുന്‍പ് 7.5 ശതമാനമായിരുന്നു ഇറക്കുമതി തീരുവ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൊത്തം തീരുവയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍, 12 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യ ക്ഷേമ ചാര്‍ജ് എന്നിങ്ങനെയാണ് ഈടാക്കുന്നത്. കൂടാതെ, 3 ശതമാനമാണ് സ്വര്‍ണത്തിന് ജിഎസ്ടി നല്‍കേണ്ടത്.
രാജ്യത്തുടനീളം വലിയ തോതില്‍ സ്വര്‍ണം കടത്തുന്നതായി കണ്ടെത്തിയ കസ്റ്റംസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിറകെ 2021 ല്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമാക്കിയാണ് കുറച്ചത്.