Home Business അടുത്ത മാസം മുതൽ രാജ്യത്തെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് അധിക നിരക്ക് നൽകേണ്ടിവരും

അടുത്ത മാസം മുതൽ രാജ്യത്തെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് അധിക നിരക്ക് നൽകേണ്ടിവരും

106
0

അടുത്ത മാസം മുതൽ രാജ്യത്തെ എടിഎമ്മുകളിൽ പണം പിൻവലിക്കുന്നതിന് ബാങ്ക് ഉപഭോക്താക്കൾ അധിക നിരക്ക് നൽകേണ്ടിവരും. ഇതിനെ കുറിച്ച് ബാങ്കുകൾ ഇതിനകം തന്നെ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഡെബിറ്റ് കാർഡുള്ള എല്ലാ ബാങ്ക് ഉപഭോക്താക്കൾക്കും അവരുടെ സ്വന്തം ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ നടത്താൻ അർഹതയുണ്ട്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റുബാങ്ക് എടിഎമ്മില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും ഇടപാടുകളാണ് പ്രതിമാസം സൗജന്യം. അതിനു പുറമെ വരുന്ന ഓരോ പണമിടപാടിനും 20 രൂപയാണ് നിലവില്‍ ഫീസ്. 2022 ജനുവരി ഒന്ന് മുതല്‍ ഇത് 21 രൂപയാകും. പുറമേ 18 ശതമാനം ജിഎസ്ടിയും നല്‍കണം.

ഇത് സംബന്ധിച്ച ഉത്തരവ് ജൂൺ മാസം 10ന് റിസർവ് ബാങ്ക് അറിയിച്ചതാണ്. പണം പിന്‍വലിക്കല്‍ മാത്രമല്ല, ബാലന്‍സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്മെന്റ് എടുക്കല്‍ എന്നിവയെല്ലാം ഇടപാട് പരിധിയില്‍ വരും. ഇവ ഓരോന്നും ഓരോ ഇടപാടായാണ് കണക്കാക്കുക. ഇതനുസരിച്ച് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ് എന്നിവയുടെ സൗജന്യ തവണകള്‍ കഴിഞ്ഞാലും അധിക തുക ഈടാക്കും. ഇത് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി കുറയുകയാണ് ചെയ്യുക. എച്ച്‌ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കും ഉൾപ്പെടെ ഏതാനും ബാങ്കുകൾ പുതിയ വിജ്ഞാപനത്തോടൊപ്പം തങ്ങളുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

Previous articleമിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയുമാക്കണം; അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകള്‍
Next articleരാജ്യത്തെ യൂണികോണുകളുടെ പട്ടികയില്‍ ഇടംനേടി യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോം സ്പിന്നി; $283 മില്യൺ ഫണ്ട് സമാഹരിച്ചു