Home Business ഹിന്ദുസ്ഥാൻ യുണിലിവർ സിഎംഡി സഞ്ജീവ് മേത്ത ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ്...

ഹിന്ദുസ്ഥാൻ യുണിലിവർ സിഎംഡി സഞ്ജീവ് മേത്ത ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിന്റെ പ്രസിഡന്റാകും

156
0

ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത 2021 ഡിസംബർ 18ന് അസോസിയേഷന്റെ 94-ാമത് വാർഷിക പൊതുയോഗം സമാപിച്ച ശേഷം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എഫ്‌ഐസിസിഐ) പ്രസിഡന്റായി ചുമതലയേൽക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

യൂണിലിവർ സൗത്ത് ഏഷ്യയുടെ (ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ) പ്രസിഡന്റ് കൂടിയായ അദ്ദേഹം, യൂണിലിവറിന്റെ ഗ്ലോബൽ എക്‌സിക്യൂട്ടീവ് ബോർഡായ യൂണിലിവർ ലീഡർഷിപ്പ് എക്‌സിക്യൂട്ടീവിൽ അംഗവുമാണ്. 28 വർഷമായി യൂണിലിവറിൽ സേവനമനുഷ്ഠിക്കുന്ന മേത്ത കഴിഞ്ഞ 19 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിസിനസ്സുകൾക്ക് നേതൃത്വം നൽകുന്നുണ്ട്.

നിലവിൽ എഫ്‌ഐസിസിഐ-യുടെ സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മേത്ത, അസോസിയേഷന്റെ നിലവിലെ പ്രസിഡന്റായ ഉദയ് ശങ്കറിന്റെ പിൻഗാമിയാകുമെന്ന് എഫ്‌ഐസിസിഐ ഇന്ന് നടത്തിയ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കൊമേഴ്‌സ് ബിരുദധാരിയായ മേത്ത ഇന്ത്യയിൽ നിന്ന് ചാർട്ടേഡ് അക്കൗണ്ടൻസിയും ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്.

Previous articleരാജ്യത്ത് ഫെബ്രുവരി 23,24 ദിവസങ്ങളില്‍ പൊതുപണിമുടക്ക്
Next articleഒമിക്രോൺ ഭീതി: സെൻസെക്‌സ് 949 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 16,950ൽ താഴെ അവസാനിച്ചു