അപ്രതീക്ഷിതമായി എച്ച്ഡിഎഫ്‌സി ബാങ്കിലെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയത് ലക്ഷങ്ങള്‍. ഉപഭോക്താക്കള്‍ പണം തിരിച്ചു നല്‍കാന്‍ വിസമ്മതിച്ചതോടെ, വെട്ടിലായി എച്ച്ഡിഎഫ്‌സി ബാങ്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏതാണ്ട് 4468 പേരില്‍ നിന്ന് കോടികളാണ് ബാങ്കിന് ലഭിക്കാനുളളത്.
മെയ് മാസത്തില്‍ നൂറോളം ബാങ്ക് അക്കൗണ്ടുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇത് ഓരോന്നിലേക്കും 13 കോടി രൂപ വീതമാണ് അബദ്ധത്തില്‍ നിക്ഷേപിച്ചത്. ചെന്നൈയിലെ ത്യാഗരാജ നഗര്‍ ഉസ്മാന്‍ റോഡ് ബ്രാഞ്ചില്‍ നിന്നാണ് പലര്‍ക്കും 13 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയത്.
അബദ്ധത്തില്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതാണെങ്കിലും പണം ചോദിച്ചപ്പോള്‍ തിരികെ നല്‍കില്ലെന്ന നിലപാടിലാണ് പലരും. ഇതോടെ, തുക വീണ്ടെടുക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ബാങ്ക്.