Home Business എച്ച്ഡിഎഫ്‌സിയുടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തി

എച്ച്ഡിഎഫ്‌സിയുടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തി

87
0

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ടു കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ ആഗസ്റ്റ് 18 മുതല്‍ പ്രാബല്യത്തിലായി.

7 ദിവസം മുതല്‍ 29 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനമാണ് പലിശ ലഭിക്കുക. 30 ദിവസം മുതല്‍ 89 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനവും 90 ദിവസത്തിനും ആറുമാസത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

ആറുമാസത്തിനും ഒരു വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങള്‍ക്ക് 4.65 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് 5.35 ശതമാനമാണ് പലിശ ലഭിക്കുന്നത്.

Previous articleകോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനത്തിന് 12.56 കോടി അനുവദിച്ചു: ആരോഗ്യമന്ത്രി
Next articleവിഴിഞ്ഞം തുറമുഖ സമരം; സര്‍ക്കാരുമായി നിര്‍ണായക ചര്‍ച്ച