രാജ്യത്ത് ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം, 1.44 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. കൂടാതെ, ഇറക്കുമതി വരുമാനം 55 ശതമാനമായി ഉയര്‍ന്നു.
ജൂണ്‍ മാസം സിജിഎസ്ടി ഇനത്തില്‍ 25,306 കോടി രൂപയാണ് ലഭിച്ചത്. എസ്ജിഎസ്ടി ഇനത്തില്‍ ലഭിച്ചത് 32,406 കോടി രൂപയാണ്. കൂടാതെ, ഐജിഎസ്ടി 75,887 കോടി രൂപയും ലഭിച്ചു. ജിഎസ്ടി നിലവില്‍ വന്നതിനുശേഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനം എന്ന പ്രത്യേകതയും ജൂണ്‍ മാസത്തിനുണ്ട്.