Home Business രാജ്യത്ത് ഭക്ഷ്യധാന്യത്തിന്റെ ഉല്‍പ്പാദനം കുതിച്ചുയരുന്നു

രാജ്യത്ത് ഭക്ഷ്യധാന്യത്തിന്റെ ഉല്‍പ്പാദനം കുതിച്ചുയരുന്നു

112
0

രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം റെക്കോര്‍ഡ് നിരക്കില്‍. കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021-23 വിള വര്‍ഷത്തില്‍ ഏകദേശം 315.7 ദശലക്ഷം ടണ്‍ ഉല്‍പ്പാദനമാണ് രേഖപ്പെടുത്തിയത്. അരി, ചോളം, പയര്‍, എണ്ണക്കുരു, കരിമ്പ് എന്നിവയുടെ ഉല്‍പ്പാദനമാണ് കുതിച്ചുയര്‍ന്നത്.

2020-21 വിള വര്‍ഷത്തെ അപേക്ഷിച്ച് 5 ദശലക്ഷം ടണ്ണിന്റെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. എന്നാല്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഉഷ്ണ തരംഗം ഗോതമ്പിന്റെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഗോതമ്പ് ഉല്‍പ്പാദനത്തില്‍ മൂന്ന് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ, വരുംകാലയളവില്‍ ഉല്‍പ്പാദനം 106.8 ദശലക്ഷം ടണ്ണായി ചുരുങ്ങാന്‍ സാധ്യതയുണ്ട്.

Previous articleകോടതി പരാമര്‍ശം ഞെട്ടിക്കുന്നത്,; സിവിക് ചന്ദ്രന്‍ കേസില്‍ വിഡി സതീശന്‍
Next articleഷൂടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ നാസറിന് പരിക്ക്