ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകളില്‍ നിന്നും ഇനി അധിക നികുതി ഈടാക്കും. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
എണ്ണ ശുദ്ധീകരണശാലകള്‍ക്കുണ്ടാകുന്ന അധിക നേട്ടത്തിന്മേലാണ് നികുതി ഈടാക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നപ്പോള്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് വരുമാനത്തില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
നികുതിയിനത്തില്‍ ടണ്ണിന് 23,230 രൂപയാണ് കമ്പനികള്‍ നല്‍കേണ്ടത്. കൂടാതെ, രണ്ടുലക്ഷം ബാരലില്‍ താഴെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണശുദ്ധീകരണശാലകളെ അധിക നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.