Home Business ആഭ്യന്തര ക്രൂഡോയിൽ നികുതി വെട്ടിച്ചുരുക്കി കേന്ദ്രം

ആഭ്യന്തര ക്രൂഡോയിൽ നികുതി വെട്ടിച്ചുരുക്കി കേന്ദ്രം

48
0

ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെ നികുതി കുത്തനെ കുറിച്ച് കേന്ദ്ര സർക്കാർ. അതേസമയം, ഡീസൽ കയറ്റുമതിയുടെ ലാഭനികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, ഡീസൽ കയറ്റുമതിക്ക് ഇനി മുതൽ ചിലവേറും. കേന്ദ്ര ധനമന്ത്രാലയമാണ് നികുതിയിലെ മാറ്റങ്ങളെ കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.

അന്താരാഷ്ട്ര എണ്ണ വിലയിൽ ഇടിവ് നേരിട്ടതോടെയാണ് ആഭ്യന്തര ക്രൂഡോയിന്റെ നികുതി വെട്ടിക്കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ക്രൂഡോയിലിന്റെ നികുതി ടണ്ണിന് 17,750 രൂപയിൽ നിന്ന് 13,000 രൂപയായാണ് കുറച്ചത്. അതേസമയം, ഡീസൽ കയറ്റുമതിയുടെ വിൻഡ്ഫാൾ ലാഭനികുതി ലിറ്ററിന് 7 രൂപയാണ് വർദ്ധിപ്പിച്ചത്. മുൻപ് ലിറ്ററിന് 5 രൂപയായിരുന്നു ലാഭനികുതി ഏർപ്പെടുത്തിയത്.

Previous articleഎന്റെ അമ്മയ്ക്ക് നവീനാണ് മകന്‍, ഞാന്‍ മരുമകളും: ഭാവന
Next articleവസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ല; ഇ ടി മുഹമ്മദ് ബഷീര്‍