Home Business രാജ്യം ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല

രാജ്യം ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല

108
0

ഗോതമ്പിനാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല എന്ന നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിദേശത്തുനിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ല എന്നാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

ഗോതമ്പിന്റെ ക്ഷാമവും വിലക്കയറ്റവും നേരിടുന്നതിനാല്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യും എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭക്ഷ്യ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് പതിനാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍ ഗോതമ്പിന്റെ ശേഖരം ഉള്ളത്. എന്നാല്‍ ഇറക്കുമതിക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ നിലവില്‍ രാജ്യത്ത് ഇല്ല എന്നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നിഗമനം.

 

Previous articleപൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി അതിക്രമം
Next articleചെറുവിമാനം ഹൈവേയില്‍ ഇടിച്ചിറക്കി പൈലറ്റ്