Home Business സ്വര്‍ണവില വര്‍ധിച്ചു, പവന് 38,080 രൂപ

സ്വര്‍ണവില വര്‍ധിച്ചു, പവന് 38,080 രൂപ

69
0
Table of scrap gold being inspected.Focal point on the two bracelets.

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ചു. പവന് 38,080 രൂപയിലും, ഗ്രാമിന് 4,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസം തുടര്‍ച്ചയായി വിലയിടിഞ്ഞതിന് ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം പവന് 38,000 രൂപയിലും ഗ്രാമിന് 4,750 രൂപയുമായിരുന്നു വില.

സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 67 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 536 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 670 രൂപയും ഒരു കിലോഗ്രാമിന് 67,000 രൂപയുമാണ് വില.

 

Previous articleഎണ്ണ ഉല്‍പാദന കരാറില്‍ നിന്നും റഷ്യയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഒപെക് ഒരുങ്ങുന്നതായി സൂചന
Next articleഅയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ പരീക്ഷണവുമായി വാട്‌സാപ്പ്