Home Business സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വില അറിയാം

സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വില അറിയാം

50
0
Table of scrap gold being inspected.Focal point on the two bracelets.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെയും സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു.
640 രൂപയുടെ വര്‍ദ്ധനവാണ്  രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,320 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപയാണ് കുറഞ്ഞത്. അതേസമയം, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ശനിയാഴ്ച  40 രൂപയും  വെള്ളിയാഴ്ചയും  40 രൂപയും വര്‍ദ്ധിച്ചിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. 15 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്.
Previous articleപരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപിപ്പിക്കുന്നത്; കോടതി ഉത്തരവില്‍ വിവാദ പരാമര്‍ശങ്ങള്‍ 
Next articleപ്ലാച്ചിമട: നഷ്ടപരിഹാരം ശുപാർശ ചെയ്തിട്ട് 20 വർഷം; സത്യാഗ്രഹത്തിനൊരുങ്ങി നാട്ടുകാർ