സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 38,400 രൂപയായി. ഒരു ഗ്രാമിന് 4800 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്നലെ രാവിലെ വന്‍ കുതിപ്പ് നടത്തിയിരുന്നു. ഒരു പവന് ഒറ്റയടിക്ക് 960 രൂപയും, ഒരു ഗ്രാമിന് 120 രൂപയുമാണ് രാവിലെ വര്‍ധിച്ചത്.
ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 38,280 രൂപയും, ഒരു ഗ്രാമിന് 4785 രൂപയുമായിരുന്നു. എന്നാല്‍! ഉച്ചയ്ക്കു ശേഷം പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു ശേഷമുള്ള വില പവന് 38080 രൂപയും, ഗ്രാമിന് 4760 രൂപയുമായിരുന്നു.