സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായി മൂന്നാം ദിനവും ഈ മാസത്തെ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 38,680 രൂപയും, ഗ്രാമിന് 4,835 രൂപയുമാണ് വില. ഇക്കഴിഞ്ഞ 10ാം തീയതിയാണ് പവന് 480 രൂപ ഉയര്‍ന്ന് 38,680 ലെത്തിയത്.
സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 67.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 540 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 675 രൂപയും ഒരു കിലോഗ്രാമിന് 67,500 രൂപയുമാണ് വില.