Home Business ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വില വര്‍ധിച്ചു; വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വില വര്‍ധിച്ചു; വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

230
0

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38680 രൂപയായി. ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

ഇന്നലെ സ്വര്‍ണത്തിന്റെ വലി കുറഞ്ഞിരുന്നു. 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇന്നലെ 20 രൂപയുടെ ഇടിവുണ്ടായിരുന്നു.

സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Previous articleപുതിയ ആല്‍ഫ സിഎന്‍ജി പാസഞ്ചര്‍, കാര്‍ഗോ വേരിയന്റുകള്‍ പുറത്തിറക്കി മഹീന്ദ്ര
Next articleപൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ തകര്‍ക്കാനല്ല, ശക്തിപ്പെടുത്താന്‍: നിര്‍മ്മല സീതാരാമന്‍