Home Business സ്വര്‍ണവില ഉയര്‍ന്നു; ഇന്നത്തെ വില അറിയാം 

സ്വര്‍ണവില ഉയര്‍ന്നു; ഇന്നത്തെ വില അറിയാം 

101
0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ പത്ത് ദിനമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37800 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു. 25 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4725 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ദ്ധനവുണ്ട്. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്.
Previous articleപാലപ്പള്ളി എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; റബര്‍ തോട്ടത്തില്‍ നില ഉറപ്പിച്ചിരിക്കുന്നത് 25ലേറെ ആനക്കൂട്ടം
Next articleകുട്ടികളെ ഇടകലര്‍ത്തി ഇരുത്തല്‍; തിരുത്തലുമായി വിദ്യാഭ്യാസ വകുപ്പ്