Home Business സ്വര്‍ണവിലയില്‍ ഇടിവ്; പവന് 37,320 രൂപ

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 37,320 രൂപ

120
0

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. വ്യാഴാഴ്ച ഗ്രൂമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. 37,320 രൂപയാണ് ഒരു പവന്‍ വില. ഗ്രാമിന് 4,665 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഗ്രാമിന് പത്തു രൂപയും പവന്‍ 80 രൂപയും കുറഞ്ഞു ഗ്രാമിന് 4,675 രൂപയിലും പവന് 37,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മാസത്തിന്റെ അവസാന ദിവസങ്ങളില്‍ സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം പവന് 800 രൂപയാണ് കുറഞ്ഞത്.

ജൂണ്‍ ഒന്നിന് 38000 രൂപയായിരുന്നു പവന്‍ വില. ജൂണ്‍ പതിനൊന്നിന് ഇത് റെക്കോഡ് വിലയായ 38,680 രൂപയിലെത്തി. പിന്നീട് തിരിച്ചിറങ്ങിയ വിലയാണ് ഇപ്പോള്‍ 37,320 രൂപയില്‍ എത്തി നില്‍ക്കുന്നത്. രാജ്യാന്തര വിപണിയിലെ വ്യതിയാനമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്

 

Previous articleമുഖ്യമന്ത്രി സഭയില്‍ കള്ളം പറഞ്ഞു, അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്
Next articleരാജ്യത്ത് 24 മണിക്കൂറിനിടയില്‍ 18,819 കോവിഡ് രോഗികള്‍; 39 മരണം