Home Business സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല; പവന് 37,520 രൂപ

സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല; പവന് 37,520 രൂപ

43
0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടരുന്നത്.
ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ശനിയാഴ്ച 50 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ശനിയാഴ്ച ഉയര്‍ന്നിരുന്നു.
40 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3875 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.
Previous articleഒമാനില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത നിര്‍ദ്ദേശം
Next articleകെ ടി ജലീലിനെതിരെ നടപടി വേണം; മുഖ്യമന്ത്രിയ്ത്ത് പരാതി നല്‍കി മാധ്യമം ദിനപത്രം മാനേജ്‌മെന്റ്