രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ മുന്നേറ്റം. ജൂണ്‍ 24 ന് അവസാനിച്ച ആഴ്ചയിലെ കരുതല്‍ ശേഖരം 273.4 കോടി ഡോളര്‍ ഉയര്‍ന്ന് 59332.3 കോടി ഡോളറിലെത്തി.
കരുതല്‍ ശേഖരത്തില്‍ പ്രധാനപ്പെട്ടതാണ് വിദേശ കറന്‍സികളുടെ ശേഖരം. ഇത്തവണ വിദേശ കറന്‍സി ശേഖരം 233 കോടി ഡോളറാണ് ഉയര്‍ന്നത്. ഇതോടെ, വിദേശ കറന്‍സികളുടെ ശേഖരം 52,921.6 കോടി ഡോളറായി ഉയര്‍ന്നു.
കൂടാതെ, സ്വര്‍ണ ശേഖര മൂല്യത്തിലും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. സ്വര്‍ണ ശേഖര മൂല്യത്തില്‍ 34.2 കോടി ഡോളറിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സ്വര്‍ണ ശേഖര മൂല്യം 4,092.6 കോടി ഡോളറായി.