Home Business ഫ്ളിപ്കാര്‍ട്ടിന് പിഴ

ഫ്ളിപ്കാര്‍ട്ടിന് പിഴ

76
0

നിലവാരമില്ലാത്ത പ്രഷര്‍ കുക്കര്‍ വിറ്റതിന് ഫ്ലിപ്പ്കാര്‍ട്ടിന് പിഴ. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. നിലവാരമില്ലെന്നു കണ്ടെത്തിയ 598 പ്രഷര്‍ കുക്കറുകള്‍ വാങ്ങിയ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാനും പ്രഷര്‍ കുക്കറുകള്‍ തിരിച്ചുവിളിക്കാനും ഉപഭോക്താക്കള്‍ക്ക് അവയുടെ വില തിരികെ നല്‍കാനും 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഫ്‌ളിപ്കാര്‍ട്ടിനോട് സിസിപിഎ നിര്‍ദ്ദേശിച്ചു.

ഇകൊമേഴ്‌സ് വിപണിയിലൂടെ ഇത്തരം നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റതിലൂടെ ഫ്‌ലിപ്കാര്‍ട്ട് മൊത്തം 1,84,263 രൂപ സമ്പാദിച്ചതായും ഉദ്യോ?ഗസ്ഥര്‍ അറിയിച്ചു. പ്രഷര്‍ കുക്കറുകളുടെ വില്‍പനയില്‍ നിന്ന് ഫ്‌ലിപ്പ്കാര്‍ട്ട് വാണിജ്യപരമായി നേട്ടമുണ്ടാക്കിയെന്നും ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നും കമ്പനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും സിസിപിഎ പറഞ്ഞു.

Previous articleകുളിക്കാന്‍ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ
Next articleകേന്ദ്രത്തിന്റെ ഭക്ഷ്യ ധാന്യ ശേഖരം ഏറ്റവും കുറഞ്ഞ അളവില്‍