Home Business സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച; 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം

സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച; 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം

69
0

തിരുവനന്തപുരം: സംസ്ഥാത്ത് വ്യാവസായ വളര്‍ച്ച ഗണ്യമായ രീതയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു .വിവിധ നിക്ഷേപ വാഗ്ദാനം സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതിനെ തുടര്‍ന്നാണിത്.

നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എല്‍എക്‌സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് കരാര്‍ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവര്‍ക്കാവശ്യമായി കെട്ടിടം കൈമാറും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെച്ചിട്ടുണ്ട്. ദുബൈ എക്‌സ്‌പോ വഴിയും കേരളത്തില്‍ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കൊടിയുടെ പാക്കേജ് നടപ്പാക്കുന്നുണ്ട്. 50 കോടി വരെ ഉള്ള വ്യവസായങ്ങള്‍ക്ക് അതിവേഗം അനുമതി നല്‍കുകയാണ് സംസ്ഥാനം. സംരംഭകരുടെ പരാതിയില്‍ അതി വേഗം നടപടി എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക തൊഴില്‍ അവസരം നേടുക അതാണ് ലക്ഷ്യം. കിന്‍ഫ്രക്ക് കീഴിലെ അഞ്ച് പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം കിട്ടി. വായ്പ നല്‍കുന്നതില്‍ കെ എസ് ഐ ഡി സി റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കി.

 

Previous articleസംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ്; 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി
Next articleചൈനീസ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമായി