ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള സാമ്പത്തിക പ്രതിസന്ധി കയറ്റുമതി രംഗത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കയറ്റുമതി വരുമാനം 0.76 ഡോളറായാണ് ഇടിഞ്ഞത്. ഇതോടെ, വരുമാനം 3,524 കോടി ഡോളറായി. കയറ്റുമതി വരുമാനത്തിലെ ഇടിവ് ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഇത്തവണ ഇറക്കുമതി വർദ്ധിച്ചിട്ടുണ്ട്. മുൻ കാലയളവിലെ 4,615 കോടി ഡോളറിൽ നിന്ന് 6,626 ഡോളറായാണ് ഇത്തവണ ഇറക്കുമതി ഉയർന്നത്. ഇതോടെ, കയറ്റുമതി വരുമാനത്തിലെയും ഇറക്കുമതി ചിലവിലെയും അന്തരം ഗണ്യമായി ഉയർന്നത് വ്യാപാരക്കമ്മിയെ പ്രതികൂലമായാണ് ബാധിച്ചിട്ടുള്ളത്. ഇത്തവണ നോൺ-ഓയിൽ, നോൺ- ജെം ആൻഡ് ജ്വല്ലറി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചിലവ് 42.9 കോടി ശതമാനമായാണ് ഉയർന്നിട്ടുള്ളത്.