Home Business ഓര്‍ഡര്‍ ചെയ്തത് വാച്ച്, ലഭിച്ചത് ഒഴിഞ്ഞ പെട്ടി; ഒടുവില്‍ നീതി

ഓര്‍ഡര്‍ ചെയ്തത് വാച്ച്, ലഭിച്ചത് ഒഴിഞ്ഞ പെട്ടി; ഒടുവില്‍ നീതി

128
0

ആമസോണില്‍ വാച്ച് ഓര്‍ഡര്‍ ചെയ്ത് ലഭിച്ചത് പെട്ടിമാത്രം. മൂന്നുവര്‍ഷം മുന്‍പാണ് സംഭവം നടന്നതെങ്കിലും നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ഉപഭോക്താവിന് നീതി ലഭിച്ചത്.

പുളിക്കല്‍ സിയാംകണ്ടം സ്വദേശിയും കമ്പനി സെക്രട്ടറിയുമായ പി. ജസീലിനാണ് നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. 3,495 രൂപയുടെ വാച്ചാണ് ജസീല്‍ ഓര്‍ഡര്‍ ചെയ്തതെങ്കിലും ലഭിച്ചത് ഒഴിഞ്ഞ പെട്ടിയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ജസീല്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. 3,495 രൂപയോടെ വാച്ചിന് 9 ശതമാനം പലിശയും, നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചിലവായി 10,000 രൂപയും ഉപഭോക്താവിന് നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ, ജസീലിന് ആമസോണ്‍ 39,592 രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

 

Previous articleകാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Next articleക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന് വിട; മൃതദേഹം സംസ്‌കരിച്ചു