Home Business ടെസ്ലയുടെ എല്ലാ നിയമനങ്ങളും താല്‍ക്കാലികമായി നിര്‍ത്തുന്നു; ഇലോണ്‍ മസ്‌ക്

ടെസ്ലയുടെ എല്ലാ നിയമനങ്ങളും താല്‍ക്കാലികമായി നിര്‍ത്തുന്നു; ഇലോണ്‍ മസ്‌ക്

208
0
Elon Musk, chief executive officer of Tesla Inc., departs from court for the SolarCity trial in Wilmington, Delaware, U.S., on Monday, July 12, 2021. Musk??was cool but combative as he testified in a Delaware courtroom that??Tesla Inc.'s more than $2 billion acquisition of SolarCity in 2016 wasn't a bailout of the struggling solar provider. Photographer: Al Drago/Bloomberg

ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം കുറയ്ക്കാന്‍ പോകുകയാണെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. ടെസ്ലയുടെ എല്ലാ നിയമനങ്ങളും മസ്‌ക് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ലോക സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് നിയമനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നത് എന്നാണ് മസ്‌ക് പറയുന്നത്.

കഴിഞ്ഞ ദിവസം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരിച്ച് വരാന്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. തിരിച്ച് സ്ഥാപനങ്ങളില്‍ എത്തിയില്ലെങ്കില്‍ പണി നിര്‍ത്തി വീട്ടിലിരുന്നോളാന്‍ ആണ് മസ്‌ക് ജീവനക്കാര്‍ക്ക് മെയില്‍ അയച്ചത്.

കോവിഡ് ഇതുവരെ അവസാനിച്ചില്ലെങ്കിലും അതിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അണുബാധയ്ക്കുള്ള സാധ്യത കുറവായതിനാല്‍ ലോകത്തെ പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ തിരിച്ച് വിളിച്ചിട്ടുണ്ട്.

 

Previous articleവാഹനാപകടത്തിനു പിന്നാലെ ബസിന് തീപിടിച്ചു; കര്‍ണാടകയില്‍ 10 പേര്‍ വെന്തുമരിച്ചു
Next articleആരോഗ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ്; പൊലീസിന് പരാതി നല്‍കി