പൊതുമേഖല സ്ഥാപനങ്ങളില്‍ ഓഹരി വിറ്റഴിക്കല്‍ അവയെ ശക്തിപ്പെടുത്താനാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്, ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രധനമന്ത്രി. അതിനിടയിലാണ് പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് ധനമന്ത്രി വ്യക്തമാക്കിയത്.
പൊതുമേഖല സ്ഥാപങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ അഴ തകര്‍ക്കാനല്ല. മറിച്ച് അവയെ ശക്തിപ്പെടുത്താനാണ് എന്നാണ് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്. പ്രൊഫഷണല്‍ മാനേജ്‌മെന്റ് നയിക്കുന്ന കാര്യക്ഷമതയുള്ള സ്ഥാപനങ്ങളായി ഇവയെ മാറ്റിയെടുക്കാനാണ് ഓഹരി വിറ്റഴിക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി.
പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാനും കൂടുതല്‍ നിക്ഷേപം സമാഹരിക്കാനും ഓഹരി വിറ്റഴിക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.