Home Business ക്രിപ്‌റ്റോയിൽ വ്യക്തത: നിരോധിക്കാൻ പദ്ധതിയില്ല; സെബിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നേക്കും

ക്രിപ്‌റ്റോയിൽ വ്യക്തത: നിരോധിക്കാൻ പദ്ധതിയില്ല; സെബിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നേക്കും

131
0

ക്രിപ്‌റ്റോകറൻസികൾ നിരോധിക്കുന്നതിനു പകരം സെബിയുടെ നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നേക്കും. ക്രിപ്റ്റോകറൻസിയെ ക്രിപ്റ്റോ-അസറ്റ് ആയി പുനർനാമകരണം ചെയ്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് പറയുന്നത്. ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം ഇതോടെ സെബിയുടെ നിയന്ത്രണത്തിൽ വരും. സെബിയുടെ നിയന്ത്രണം വരുന്നതോടെ ഇടപാടുകൾ സുതാര്യമാകുകയും ദിനംപ്രതിയെന്നോണം പുതിയതായി വരുന്ന ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്ക് തടയിടനുമാകും.

നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ആഗോളതലത്തിലുള്ള കെവൈസി മാനദണ്ഡങ്ങൾ, നിക്ഷേപക സംരക്ഷണ സംവിധാനം, നികുതി വ്യവസ്ഥകൾ തുടങ്ങിയവ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുകയെന്നത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ക്രിപ്റ്റോ ഇടപാട് നടത്തുന്ന എക്സ്ചേഞ്ചുകൾക്ക് സെബിയിൽ രജിസ്റ്റർ ചെയ്യാൻ നിശ്ചിത സമയം അനുവദിക്കും. സെബി രജിസ്ട്രേഡ് പ്ലാറ്റ്ഫോമിലൂടെയും എക്സ്ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. നിയന്ത്രണങ്ങൾ ലംഘിച്ചാൽ 20 കോടി രൂപവരെ പിഴയും തടവും നേരിടേണ്ടി വന്നേക്കാം.

Previous articleഇന്ത്യൻ വിദേശ റിസർവ് ശേഖരം 2.71 ബില്യൺ ഡോളറായി കുറഞ്ഞു
Next articleപരസ്യ വരുമാനം: ഫേസ്ബുക്കിനും ഗൂഗിളിനും ലഭിക്കുന്നത് ആഭ്യന്തര ഡിജിറ്റൽ പരസ്യ വരുമാനത്തിന്റെ 80%