ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെ വില നിയന്ത്രണം എടുത്തുകളഞ്ഞു. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി തീരുമാനം എടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ വിലനിയന്ത്രണം ഒഴിവാക്കാനാണ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യസമിതിയുടെ തീരുമാനം.
രാജ്യത്തെ എല്ലാ എണ്ണപര്യവേഷണ ഉള്‍പ്പാദന കമ്പനികള്‍ക്കും വിപണി സ്വാതന്ത്ര്യം ഉറപ്പുവരുത്തുതിനായാണ് തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സര്‍ക്കാരിനോ സര്‍ക്കാര്‍ കമ്പനികള്‍ക്കോ ക്രൂഡോയില്‍ വില്‍ക്കണമെന്ന, നിലവിലെ ഉല്‍പ്പാദനം പങ്കുവയ്ക്കല്‍ കാരാറിലുള്ള ഉപാധി മന്ത്രിസഭാ തീരുമാനത്തോടെ ഇല്ലാതായി. ആഭ്യന്ത്രര വിപണിയില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ എല്ലാം കമ്പനികള്‍ക്കും ഇതോടെ സ്വാതന്ത്രമായി.