Home Business കയർ കയറ്റുമതിയിൽ കുതിച്ചുചാട്ടം

കയർ കയറ്റുമതിയിൽ കുതിച്ചുചാട്ടം

98
0

രാജ്യത്ത് കോവിഡിലും തളരാതെ കയർ വിപണിയിലെ മുന്നേറ്റം തുടരുകയാണ്. ഇത്തവണ കയറ്റുമതിയിൽ സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. ചകിരിച്ചോർ, മാറ്റുകൾ, ഫൈബർ, കൈകൊണ്ട് നിർമ്മിക്കുന്ന ചവിട്ടി, ചകിരി നാര്, കാർപെറ്റ്, വടം തുടങ്ങിയവയാണ് വൻ തോതിൽ കയറ്റുമതി ചെയ്തത്.

2021-22 ലെ കണക്കുകൾ പ്രകാരം, 4,340.05 കോടി രൂപ മൂല്യമുള്ള 11,63,231 മെട്രിക് ടൺ കയർ ഉൽപ്പന്നങ്ങളാണ് രാജ്യത്ത് നിന്നും കയറ്റിയയച്ചത്.

ഇത്തവണ അളവിൽ 6.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം കയറ്റുമതി വരുമാനം 3,778.98 കോടി രൂപയായിരുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 14.8 ശതമാനം വർദ്ധനവാണ് മൂല്യത്തിൽ ഉണ്ടായിട്ടുള്ളത്.

Previous article46ആം മിനിട്ടില്‍ പിന്‍വലിച്ചു;  ദേഷ്യപ്പെട്ട് മൈതാനം വിട്ട് ക്രിസ്റ്റ്യാനോ റോണാള്‍ഡോ 
Next articleവെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 പരമ്പര: വീസ പ്രശ്‌നം പരിഹരിച്ചു