Home Business സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ്; 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ്; 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി

124
0

സംസ്ഥാനത്ത് ഇത്തവണയും ഓണത്തിന് കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.

‘സംസ്ഥാനത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യകിറ്റ് പ്രയോജനം ചെയ്തു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് കിറ്റ് വിതരണം അവസാനിപ്പിച്ചത്. ഇതിന് ശേഷം കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.’ മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തികമായി മെച്ചപ്പെട്ട സംസ്ഥാനമല്ല നമ്മുടെത്. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷവും ഓണത്തിന് കിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഇത്തവണത്തെ കിറ്റില്‍ ഉണ്ടാവുക. കിറ്റ് വിതരണം ചെയ്യാനായി 425 കോടി രൂപയുടെ ചെലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Previous articleസില്‍വര്‍ ലൈന്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതി; തടസ്സമുണ്ടാകുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി
Next articleസംസ്ഥാനത്ത് വ്യവസായ വളര്‍ച്ച; 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം