Home Business മദ്യം വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകള്‍

മദ്യം വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകള്‍

142
0

ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പടെ എല്ലാം ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ വീട്ടുപടിക്കല്‍ എത്തും. പണം മാത്രം മതി. പലരും ഇപ്പോള്‍ ഈ സൗകര്യമാണ് വലിയ രീതിയില്‍ ഉപയോഗിക്കുന്നത്. കൊവിഡ് വ്യപനം കൂടി വന്നതോടെ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ കൂടുതല്‍ വ്യാപിച്ചു. മറ്റ് എല്ലാ സാധങ്ങളും ലഭിക്കുന്ന പോലെ മദ്യവും ഓണ്‍ലൈനായി ബുക്ക് ചെയ്ത് വീട്ടുപടിക്കല്‍ എത്തിയാലോ? മദ്യപാനികളെ സംബന്ധിച്ച് വേറെ എന്ത് വേണം അല്ലേ?

ഇന്ത്യയില്‍ പല ഇടങ്ങളിലും ഇപ്പോള്‍ മദ്യം വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുന്ന വെബ്‌സൈറ്റുകള്‍ ലഭ്യമാണ്. അത് ഏതൊക്കെ എന്ന് നോക്കാം.

ലിവിംഗ് ലിക്വിഡ്‌സ് മുംബൈ

നഗരത്തിനുള്ളില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും ലിവിംഗ് ലിക്വിഡ്‌സ് വഴി മദ്യം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ലിവിംഗ് ലിക്വിഡ്‌സില്‍ ലഭ്യമാക്കുന്നുണ്ട്. നിലവില്‍ മുംബൈയില്‍ മാത്രമാണ് ഇവരുടെ സേവനം ലഭ്യമായിരിക്കുന്നത്.

തേക സര്‍വീസ് ഡല്‍ഹി

തേക സര്‍വീസ് ഒഎല്‍എക്‌സിന് സമാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ക്ക് മദ്യം വാങ്ങാനും വില്‍ക്കാനും ഇതിലൂടെ സ്വാധിക്കും. മദ്യം വില്‍ക്കാനാഗ്രഹിക്കുന്നവര്‍ നിങ്ങളുടെ കൈയിലുളള പൊട്ടിക്കാത്ത മദ്യത്തിന്റെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണം. ആവശ്യക്കാര്‍ക്ക് ഇവ വാങ്ങാം. ഇന്ത്യയില്‍ അപൂര്‍വ്വമായി ലഭ്യമാകുന്ന മദ്യങ്ങള്‍ പോലും ഈ സൈറ്റില്‍ ലഭിക്കും

ഓണ്‍ലൈന്‍ ലിക്വര്‍ സ്‌റ്റോര്‍-ബാംഗ്ലൂര്‍

നിയമപരമല്ലാതെ മദ്യം വില്‍ക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ബാം?ഗ്ലൂര്‍ ?ന?ഗരത്തിലുണ്ട്. എന്നാല്‍, മദ്യം ഓണ്‍ലൈന്‍ ഡെലിവറി ചെയ്യുന്ന നിയമാനുസൃത ഡെലിവറി സൈറ്റുകളും ഇവിടെയുണ്ട്. അത്തരത്തില്‍ ഒന്നാണ് ഓണ്‍ലൈന്‍ ലിക്വര്‍ സ്‌റ്റോര്‍. വിദേശനിര്‍മിത മദ്യത്തിനു പുറമേ, ഇന്ത്യയില്‍ നിര്‍മിക്കുന്ന മദ്യങ്ങളും ഈ സൈറ്റില്‍ വില്‍പനക്കു വെച്ചിട്ടുണ്ട്.

വൈന്‍വെല്‍ മുംബൈ

വൈന്‍, ബിയര്‍ എന്നിവയ്ക്ക് പുറമെ പുതിയ ക്രാഫ്റ്റ് ജിന്നുകളും അഗേവുകളും ഉള്‍പ്പെടെ നിരവധി ഉല്‍പന്നങ്ങള്‍ മലാഡ് വെസ്റ്റിലെ സുന്ദര്‍ നഗറിലെ ഈ സ്റ്റോറില്‍ ലഭ്യമാണ്. നിലവില്‍ ഇവര്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി ഇല്ല. എന്നാല്‍ വിളിച്ച് ഓര്‍ഡര്‍ കൊടുത്താല്‍ ഉല്‍പന്നം ജീവനക്കാര്‍ നിങ്ങളുടെ വീട്ടില്‍ എത്തിക്കുന്നതാണ്.

വൈന്‍ പാര്‍ക്ക്-മുബൈ

നല്ല വൈന്‍ കുടിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് മുംബൈയിലെ വൈന്‍ പാര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 200ലധികം വ്യത്യസ്ത തരം വൈനുകള്‍ ഇവിടെ ലഭ്യമാണ്. വെര്‍മെന്റിനോ, കാരികാന്റസ്, പിനോട്ടേജ്, ടെംപ്രാനില്ലൊ, ഓള്‍ മാല്‍ബെക്ക്, പ്രോസെക്കോസ്, ഷാംപെയ്‌നുകള്‍, പോര്‍ട്ട്‌സ് തുടങ്ങിയവയെല്ലാം വൈന്‍ പാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

Previous articleആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിനുശേഷമുള്ള ഇ-വെരിഫിക്കേഷന്‍ എങ്ങനെ ചെയ്യാം?
Next articleഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാനില്ല