ബ്രഡ് അടക്കം പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ധാന്യങ്ങള്‍, ഇറച്ചി, മത്സ്യം, തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക്, ഉള്‍പ്പടെ കവറില്‍ എത്തുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിലകൂടും.
ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസിന് 18 ശതമാനം ജിഎസ്ടി ചുമത്തും. പ്രതിദിനം 1000 രൂപയില്‍ കൂടുതലുള്ള താഴെ വാടകയുള്ള ഹോട്ടല്‍ മുറി താമസത്തിന് 12 ശതമാനം നികുതി ചുമത്തി. പുതിയ നിരക്ക് ജൂലൈ 18 ന് പ്രാഭല്യത്തില്‍ വരും.
ലോട്ടറി ടിക്കറ്റ്, കാസിനോ, ഓണ്‍ലൈന്‍ ഗെയിം,, കുതിരപന്തയം എന്നിവയ്ക്ക് ജിഎസ്ടി 28 ശതമാനമാക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നെങ്കിലും അന്തിമതീരുമാനത്തില്‍ എത്താനായില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു.