രാജ്യത്ത് ഡീസല്‍ കയറ്റുമതി തീരുവയില്‍ വീണ്ടും ഇളവുകള്‍ വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി കഴിഞ്ഞ മാസം ഡീസല്‍ കയറ്റുമതി തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തവണ ഡീസലിന്റെ കയറ്റുമതി തീരുവ കുറച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 11 രൂപയില്‍ നിന്ന് 5 രൂപയായാണ് തീരുവ കുറച്ചത്.
അതേസമയം, പുതുക്കിയ നിരക്കുകള്‍ ആഭ്യന്തര വിലയെ ബാധിക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് ഇന്ധനം ലഭിക്കുന്ന വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഏവിയേഷന്‍ ഇന്ധനത്തിന്റെ കയറ്റുമതി തീരുവയും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, പെട്രോളിന് ഏര്‍പ്പെടുത്തിയ 6 രൂപയും മുന്‍പ് ഒഴിവാക്കിയിരുന്നു.
അതേസമയം, തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡോയിലിന് അധിക നികുതി ചുമത്തിയിട്ടുണ്ട്. നിലവിലെ 17,000 രൂപയില്‍ നിന്നും 17,750 രൂപയായാണ് നികുതി വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വില വര്‍ദ്ധനവിനെ തുടര്‍ന്നാണ് ഈ നീക്കം.