Home Business കേന്ദ്രത്തിന്റെ ഭക്ഷ്യ ധാന്യ ശേഖരം ഏറ്റവും കുറഞ്ഞ അളവില്‍

കേന്ദ്രത്തിന്റെ ഭക്ഷ്യ ധാന്യ ശേഖരം ഏറ്റവും കുറഞ്ഞ അളവില്‍

59
0

കേന്ദ്രത്തിന്റെ പക്കലുള്ള ഭക്ഷ്യ ധാന്യ ശേഖരം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. 2020 മായി താരതമ്യം ചെയ്യുമ്പോള്‍ അരി നിലവില്‍ സ്‌റ്റോക്കുണ്ട്. എന്നാല്‍ ഉത്പാദനം കുറഞ്ഞാല്‍ ഈ ശേഖരത്തിലും കുറവ് വരും.

ഏറ്റവും പുതിയ കണക്ക് പ്രകാരം ഓഗസ്റ്റ് 1ല്‍ അരിയുടെയും ഗോതമ്പിന്റേയും സ്റ്റോക്ക് 545.97 ലക്ഷം ടണ്‍ ആണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 2017 ല്‍ മാത്രമാണ് ഈ കണക്ക് 499.77 ലേക്ക് താഴ്ന്നിട്ടുള്ളു.

അരിയുടെ മാത്രം കണക്കെടുത്താല്‍ 279.52 ലക്ഷം ടണ്‍ അരി മാത്രമാണ് ഉള്ളത്. ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അളവ് 253.40 ലക്ഷം ടണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.5 ലക്ഷം ടണ്‍ കുറവാണ് ഈ വര്‍ഷം.

 

Previous articleഫ്ളിപ്കാര്‍ട്ടിന് പിഴ
Next articleപ്രിയ വര്‍ഗീസിന്റെ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു