സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐടി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കു ആനുകൂല്യങ്ങള്‍ ഐടി ഇതര സ്റ്റാര്‍ട്ടപ് മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കും. സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പും വിവിര സങ്കേതികവിദ്യാ വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന വ്യവസ്ഥയ്ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് ആനുകൂല്യം അനുവദിക്കുക.
രജിസ്‌ട്രേഷന്‍ തീയതി മുതല്‍ മൂന്ന വര്‍ഷമോ അല്ലെങ്കില്‍ ഉല്‍പ്പത്തിന് സ്റ്റാര്‍ട്ടപ് മിഷന്‍ അംഗീകാരം നല്‍കിയ തിയതി മുതല്‍ മൂന്ന് വര്‍ഷമോ ഏതാണ് ഒടുവില്‍ വരുത് അതായിരിക്കും ആനുകൂല്യങ്ങളുടെ കാലാവധി.
സ്‌റ്റേറ്റ് യുണീക് ഐഡിയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എല്ലാത്തരം ഉള്‍പ്പങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകള്‍ക്കുള്ള ധനപരിധി 20 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു.