Home Business എബിബി ഇൻഫോ സിസ്റ്റവുമായുള്ള 5 വർഷത്തെ ഇടപാടിനു പിന്നാലെ വിപ്രോ ഓഹരികൾ ഉയർന്ന വ്യാപാരം നടത്തി

എബിബി ഇൻഫോ സിസ്റ്റവുമായുള്ള 5 വർഷത്തെ ഇടപാടിനു പിന്നാലെ വിപ്രോ ഓഹരികൾ ഉയർന്ന വ്യാപാരം നടത്തി

256
0

എബിബിയുടെ ഇൻഫർമേഷൻ സിസ്റ്റംസ് ഡിജിറ്റൽ വർക്ക്‌പ്ലേസ് സേവനങ്ങൾക്കായി അഞ്ച് വർഷത്തെ തന്ത്രപരമായ ഇടപെടൽ നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ച ശേഷം ബിഎസ്ഇയിൽ വിപ്രോയുടെ ഓഹരികൾ 1.4 ശതമാനം ഉയർന്ന് 572.45 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 150 മില്യൺ ഡോളറിലധികം മൂല്യമുള്ള കരാറാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്റ്റോക്ക് നേട്ടത്തിലാണ്. ഈ കാലയളവിൽ ഏകദേശം 5 ശതമാനം വരെ ഉയർന്നു.

ഇതുവഴി 100 രാജ്യങ്ങളിലെ 105,000 ജീവനക്കാർക്ക് മെച്ചപ്പെടുത്തിയതും ഉപഭോക്തൃ നിലവാരത്തിലുള്ളതുമായ ഡിജിറ്റൽ അനുഭവങ്ങൾ നൽകാൻ എബിബി സഹായകമാൻകുമെന്നു വിപ്രോ പറഞ്ഞു. 564.25 രൂപയിൽ നിന്ന് 1.4 ശതമാനം ഉയർന്ന് 572.45 രൂപയിലാണ് ഓഹരികൾ ആരംഭിച്ചത്. എബിബിയുടെ തന്ത്രപ്രധാന പങ്കാളി എന്ന നിലയിൽ, അതിനെ കുറിച്ചുള്ള ഞങ്ങളുടെ അനുഭവവും അറിവും പ്രയോജനപ്പെടുത്തുകയും ഏറ്റവും മികച്ച ഡിജിറ്റൽ, ടെക്‌നോളജി പരിവർത്തന സമ്പ്രദായങ്ങൾ കൊണ്ടുവരികയും ചെയ്യുമെന്ന് വിപ്രോ ലിമിറ്റഡിന്റെ യൂറോപ്പ് സിഇഒ പിയറി ബ്രൂണോ പറഞ്ഞു.

വിപ്രോയുടെ അറ്റാദായം മുൻ വർഷം ഇതേ കാലയളവിലെ 2,968 കോടി രൂപയിൽ നിന്ന് മൂന്നാം പാദത്തിൽ 2,969 കോടി രൂപയായി. തുടർച്ചയായി അറ്റാദായം 1.3 ശതമാനം ഉയർന്നു. 2022 മാർച്ച് പാദത്തിൽ, ഐടി സേവന ബിസിനസിൽ നിന്നുള്ള വരുമാനം 2,692 മില്യൺ മുതൽ 2,745 മില്യൺ ഡോളർ വരെയായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇത് 2-4 ശതമാനം തുടർച്ചയായ വളർച്ചയിലേക്ക് കാരണമാകും.

Previous articleഎസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു
Next articleഇന്ത്യയിൽ നിന്നും സ്മാർട്ട്‌ഫോൺ കയറ്റുമതിക്കൊരുങ്ങി വിവോ; 2023ഓടെ 3,500 കോടി രൂപ നിക്ഷേപിക്കും