പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശത്ത് നിന്നുകൊണ്ടുതന്നെ രാജ്യത്തെ വിവിധ ബില്ലുകള്‍ അടയ്ക്കാനുള്ള സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിക്കുന്നത്.
ഇന്ന് അവസാനിച്ച ധന നയ യോഗത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. പേയ്മെന്റുകള്‍ എളുപ്പത്തില്‍ നടത്താന്‍ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റമാണ് അവതരിപ്പിക്കുന്നത്. പൂര്‍ണമായും എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരിക്കും ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം.
വിദ്യാഭ്യാസ ബില്ലുകള്‍, യൂട്ടിലിറ്റി ബില്ലുകള്‍, വായ്പകള്‍ തുടങ്ങിയവയാണ് പുതിയ സംവിധാനത്തിലൂടെ അടയ്ക്കാന്‍ സാധിക്കുക. കൂടാതെ, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്ന സമയത്ത് യൂണിഫോം കസ്റ്റമര്‍ കണ്‍വീനിയന്‍സ് ഫീസുകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്മെന്റുകളും നടത്താന്‍ സാധിക്കും. അതേസമയം, കേന്ദ്രകൃത ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.