പ്ലാറ്റിക് സ്‌ട്രോ നിരോധിക്കാനുള്ള തീരുമാനം ഒറ്റയടിക്ക് നടപ്പിലാക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കമ്പനികള്‍. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് അമൂലും രംഗത്തെത്തിയിരുന്നു. ഘട്ടഘട്ടമായി നിരോധനം നടപ്പിലാക്കണം എന്നാണ് പാനീയ കമ്പനി നിര്‍മാതാക്കളും വ്യവസായ സംഘടനകളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്ലാസറ്റിക് സ്‌ട്രോകള്‍ക്ക് ജൂലൈ 1 മുതല്‍ നിരോധനം ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ പായ്ക്കറ്റ് ജ്യൂസുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഘട്ടം ഘട്ടമായി നിര്‍ത്താന്‍ അനുവദിക്കണമെന്നാണ് കമ്പനികളുടെ ആവശ്യംയ.
പേപ്പര്‍ സ്‌ട്രോ പോലുള്ള ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെട്ടുത്താന്‍ സമയം അനുവദിക്കണമെന്നാണ് കമ്പനികള്‍ പറയുന്നത്. കൊക്കകോള ഇന്ത്യ, പെപ്‌സികോ ഇന്ത്യ, പാര്‍ലെ അഗ്രോ, ഡാബര്‍, ഡിയാജിയോ, റാഡിക്കോ ഖൈതാന്‍ എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന ആക്ഷന്‍ അലയന്‍സ് ഫോര്‍ റീസൈക്ലിംഗ് ബിവറേജ് കാര്‍ട്ടണ്‍സ് സംഘടനയാണ് സര്‍ക്കാരിനോട് അപേക്ഷിച്ചത്