കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അര്‍ജന്റീനയില്‍ ധനമന്ത്രി മാര്‍ട്ടിന്‍ ഗുസ്മാന്‍ രാജിവച്ചു. തന്റെ രാജിക്കത്ത് അദ്ദേഹം പ്രസിഡന്റ് ആര്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിന് അയച്ചുകൊടുത്തു.
അന്താരാഷ്ട്ര നാണയ നിധിയുമായും കടക്കാരുമായും രാജ്യത്തിന്റെ കടം പുനഃക്രമീകരിക്കല്‍ കരാറിന് നേതൃത്വം നല്‍കിയതില്‍ വന്‍ ആരോപണങ്ങളാണ് മന്ത്രി ഗുസ്മാന്‍ നേരിട്ടിരുന്നത്. രാജിക്കാര്യത്തില്‍ തന്റെ തീരുമാനം അറിയിച്ചുകൊണ്ട് ട്വിറ്റര്‍ അക്കൗണ്ടിലും കത്ത് പോസ്റ്റ് ചെയ്തു.
പണപ്പെരുപ്പം 60%ന് മുകളിലാണ്. രാജ്യത്തെ പെസോ കറന്‍സി കടുത്ത സമ്മര്‍ദ്ദത്തിലാണ്. സോവറിന്‍ ബോണ്ടുകള്‍ കുത്തനെ ഇടിഞ്ഞു. ഈ വര്‍ഷം പണപ്പെരുപ്പം 80% ല്‍ എത്തിയേക്കാമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.