Home Business അമൂല്‍ പാലിന് വില കൂട്ടി

അമൂല്‍ പാലിന് വില കൂട്ടി

45
0

അമൂല്‍ ബ്രാന്‍ഡിന്റെ പാലിന് വില വര്‍ദ്ധിപ്പിച്ചു. ഒരു ലിറ്ററിന് രണ്ട് രൂപയും അര ലിറ്ററിന് ഒരു രൂപയുമാണ് വര്‍ദ്ധിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തിലാകും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് പാലിന്റെ വില വര്‍ദ്ധിപ്പിച്ചത്. അമൂല്‍ പാലിന്റെയും ക്ഷീരോല്‍പ്പന്നങ്ങളുടെയും വിതരണക്കാരാണ് ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍.

പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ ആകുന്നതോടെ, അമൂല്‍ ഗോള്‍ഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയും അമൂല്‍ താസ അര ലിറ്റര്‍ പാലിന് 25 രൂപയും അമൂല്‍ ശക്തി പാലിന് അര ലിറ്ററിന് 28 രൂപയായും വര്‍ദ്ധിക്കും. അതേസമയം, അമൂലിന്റെ മാക്‌സിമം റീട്ടെയില്‍ വിലയിലുള്ള വര്‍ദ്ധന നാല് ശതമാനം മാത്രമാണ്.

Previous articleവാതില്‍പ്പടി സേവനവുമായി എസ്ബിഐ
Next article‘ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തര അധിക്ഷേപം മാനസികമായ ക്രൂരത’; ഹൈക്കോടതി