പൈലറ്റുമാരുടെ പ്രായ പരിധിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ. നിലവില്‍, എയര്‍ ഇന്ത്യയില്‍ ജോലിചെയ്യുന്ന പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 58 വയസാണ്.
എന്നാല്‍, പുതിയ അറിയിപ്പ് പ്രകാരം, പൈലറ്റുമാര്‍ക്ക് 65 വയസ് വരെ സര്‍വീസില്‍ തുടരാന്‍ സാധിക്കും. മിക്ക വിമാന കമ്പനികളുടെയും പൈലറ്റുമാരുടെ സര്‍വീസ് പ്രായം 65 വയസാണ്.
നിലവില്‍, എയര്‍ ഇന്ത്യയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പരിശീലനം ലഭിച്ച പൈലറ്റുമാരുടെ സേവനം അനിവാര്യമാണ്. ഇത്തരം പൈലറ്റുമാരുടെ സേവനം ആവശ്യമുള്ളതിനാല്‍ വിരമിക്കലിനു ശേഷവും കരാറടിസ്ഥാനത്തില്‍ പൈലറ്റുമാരുടെ സര്‍വീസ് ദീര്‍ഘിപ്പിക്കും. അഞ്ചുവര്‍ഷത്തേക്ക് ആയിരിക്കും നിയമനം നല്‍കുക.