Home Business പരസ്യ വരുമാനം: ഫേസ്ബുക്കിനും ഗൂഗിളിനും ലഭിക്കുന്നത് ആഭ്യന്തര ഡിജിറ്റൽ പരസ്യ വരുമാനത്തിന്റെ 80%

പരസ്യ വരുമാനം: ഫേസ്ബുക്കിനും ഗൂഗിളിനും ലഭിക്കുന്നത് ആഭ്യന്തര ഡിജിറ്റൽ പരസ്യ വരുമാനത്തിന്റെ 80%

226
0

ബിഗ്‌ടെക് കമ്പനികളായ ഫേസ്ബുക്, ഗൂഗിൾ എന്നിവയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ പരസ്യ വരുമാനം പരമ്പരാഗത മാധ്യമ കമ്പനികളെക്കാൾ വളരെ കൂടുതലാണ്. ഫേസ്ബുക്ക് ഇന്ത്യയും ഗൂഗിൾ ഇന്ത്യയും ചേർന്ന് ആഭ്യന്തര ഡിജിറ്റൽ പരസ്യ വരുമാനത്തിന്റെ 80% കയ്യടക്കിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ലിസ്റ്റുചെയ്ത മാധ്യമ സ്ഥാപനങ്ങളിൽ ഏറ്റവും വലിയ വിപണി മൂലധനമുള്ള സീ എന്റർടൈൻമെന്റ്ന്റിന്റെ മൊത്തം വരുമാനം 7,729 കോടി രൂപയാണ്. അതിൽ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം 48 ശതമാനമാണ്, അതായത് ഏകദേശം 3,710 കോടി രൂപ. താരതമ്യപ്പെടുത്തുമ്പോൾ, ഫേസ്ബുക്ക് ഇന്ത്യയുടെ മാത്രം 2020-21 സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള പരസ്യ വരുമാനം 9,326 കോടി രൂപയും ഗൂഗിളിന്റേത്13,887 കോടി രൂപയുമാണ്.

അതുപോലെ, ഇന്ത്യയിലെ ഏറ്റവും വലിയ പ്രക്ഷേപകരിൽ ഒരാളായ സൺ ടിവി നെറ്റ്‌വർക്കിന്, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പരസ്യങ്ങളിൽ നിന്നുമുള്ള മൊത്തം വരുമാനം 998.5 കോടി രൂപയാണ്, ഇത് ഫേസ്ബുക്ക് ഇന്ത്യ മാത്രം റിപ്പോർട്ട് ചെയ്ത മൊത്ത പരസ്യ വരുമാനത്തിന്റെ പത്തിലൊന്നാണ്. എന്നിരുന്നാലും, പരമ്പരാഗത മീഡിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായം തുടങ്ങിയ വശങ്ങളിൽ ഫേസ്ബുക്ക് ഇന്ത്യയും ഗൂഗിൾ ഇന്ത്യയും പിന്നിലാണ്. ഉദാഹരണത്തിന്, ഫേസ്ബുക്ക് ഇന്ത്യ 1,481 കോടി രൂപയും ഗൂഗിൾ ഇന്ത്യ 6,386 കോടി രൂപയും അറ്റവരുമാനം റിപ്പോർട്ട് ചെയ്തപ്പോൾ, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് 7,729 കോടി രൂപയുടെ അറ്റവരുമാനം റിപ്പോർട്ട് ചെയ്തു.

ഫേസ്ബുക്ക് ഇന്ത്യയും ഗൂഗിൾ ഇന്ത്യയും ഇന്ത്യയിൽ ഒരു പരസ്യ റീസെല്ലർ മോഡലിൽ പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. 1083.18 കോടി രൂപ, 1008.4 കോടി രൂപ, 886 കോടി രൂപ, 52 കോടി രൂപ പരസ്യ വരുമാനം റിപ്പോർട്ട് ചെയ്ത ടിവി18 ബ്രോഡ്കാസ്റ്റ്, ഡിബി കോർപ്, ജാഗ്രൻ പ്രകാശൻ, എന്റർടൈൻമെന്റ് നെറ്റ്‌വർക്ക്, ടിവി ടുഡേ നെറ്റ്‌വർക്ക് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ പത്ത് പരമ്പരാഗത മാധ്യമ കമ്പനികൾ.

Previous articleക്രിപ്‌റ്റോയിൽ വ്യക്തത: നിരോധിക്കാൻ പദ്ധതിയില്ല; സെബിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നേക്കും
Next articleസന്ദീപിന്റെ കൊലപാതകം; രാഷട്രീയ വിരോധം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്