Home Business 5 ജിയുടെ വരവ്; തൊഴിലവസരങ്ങള്‍ കൂടുമോ?

5 ജിയുടെ വരവ്; തൊഴിലവസരങ്ങള്‍ കൂടുമോ?

54
0

ഇന്ത്യയും മറ്റ് രാജ്യങ്ങളും 5G സ്വീകരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ തൊഴിലവസരങ്ങളും വര്‍ദ്ധിക്കുന്നു. ടെലികമ്പനികളുടെ തൊഴില്‍ പോസ്റ്റിംഗുകളുടെ എണ്ണം കഴിഞ്ഞ മാസം 65 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ മാസം 8,667 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

ആഗോളതലത്തില്‍ 175 കമ്പനികളെക്കുറിച്ചുള്ള ഗ്ലോബല്‍ ഡാറ്റയുടെ വിശകലനം അനുസരിച്ച്, സജീവമായ ജോലികള്‍ 46 ശതമാനം ഉയര്‍ന്നു, അതേസമയം തൊഴില്‍ അടച്ചുപൂട്ടല്‍ 75 ശതമാനം വര്‍ദ്ധിച്ചു. റിലയന്‍സ് ജിയോ ‘ലീഡ് 5G കോര്‍ & ക്ലൗഡ് ആര്‍ക്കിടെക്ചര്‍’ തസ്തികയിലേക്ക് ജിയോ നിയമനം നടത്താനൊരുങ്ങുകയാണ്.

എജിഎംപ്രാക്ടീസ് ലീഡ്‌സ്മാര്‍ട്ട് മൊബിലിറ്റി തസ്തികയില്‍ വോഡഫോണ്‍ ഐഡിയയും നിയമനം നടത്തും. അതേസമയം, 5ജി സ്‌പെക്ട്രത്തിന്റെ കുടിശ്ശിക രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍ മുന്‍കൂറായി അടച്ചു ഷെഡ്യൂള്‍ ചെയ്ത സമയത്തിന് മുന്‍പാണ് കുടിശ്ശിക അടച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 8,312 കോടി രൂപയാണ് എയര്‍ടെല്‍ മുന്‍കൂറായി അടച്ചത്. ഈ മാസം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് എയര്‍ടെല്‍ പദ്ധതിയിടുന്നത്.

Previous articleവിമാനത്തിനുള്ളില്‍ മാസ്‌കില്ലെങ്കില്‍ നടപടിയെന്ന് ഡിജിസിഎ
Next articleകാബൂളിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു