Home Auto ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി വരെ സഞ്ചരിക്കും; ഇലക്ട്രിക് കാറുമായി ഒല

ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി വരെ സഞ്ചരിക്കും; ഇലക്ട്രിക് കാറുമായി ഒല

55
0
ഓഗസ്റ്റ് 15ന് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഒല. ഓഗസ്റ്റ് 15 ന് ആഗോളതലത്തില്‍ ഇ.വി കാര്‍ അരങ്ങേറ്റം കുറിക്കും. പുതിയ കാറിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ‘ചിത്രം ഇപ്പോഴും ബാക്കിയാണ് സുഹൃത്തേ. ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാണാം’ എന്ന് കാപ്ഷനോടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി വരെ കാര്‍ സഞ്ചരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സ്പോര്‍ട്ടിയസ്റ്റ് കാറായിരിക്കും ഇതെന്ന് ഒല ഇലക്ട്രിക്കലിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തില്‍ പുതിയ ഉത്പ്പന്നങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഒല നേരത്തേ പ്രഖ്യാപിച്ചിരുന്നു. സെഡാന്‍ മോഡലിലായിരിക്കും വാഹനം പുറത്തിറങ്ങുന്നത്. സ്‌റ്റൈലിന് ഊന്നല്‍ നല്‍കുന്ന മോഡലില്‍ U ആകൃതിയിലുള്ള ഹെഡ്ലാമ്പുകളും ബോണറ്റിന് കുറുകെയായി സ്ട്രിപ്പും നല്‍കിയിരിക്കും.
Previous articleവിദേശത്തു നിന്നെത്തി കാണാതായ അനസിനെ കണ്ടെത്തി, കുടുംബത്തോടൊപ്പമാണ് അനസിനെ പൊലീസ് കണ്ടെത് 
Next articleഭയപ്പെടേണ്ട അടുത്തത് നിങ്ങളാണ്; ജെ.കെ.റൗളിംഗിന് നേരെ വധഭീഷണി