Home Auto ജൂണില്‍ ആസ്റ്ററിന്റെ വില വര്‍ധിക്കുമെന്ന് എംജി

ജൂണില്‍ ആസ്റ്ററിന്റെ വില വര്‍ധിക്കുമെന്ന് എംജി

197
0

ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ വില വര്‍ധനവ് നടപ്പാക്കി നിര്‍മാതാക്കളായ എംജി. ആസ്റ്ററിന്റെ വിലയാണ് വര്‍ധിച്ചിരിക്കുന്നത്. ബ്രാന്‍ഡ് നിരയിലെ കോംപാക്ട് സിസെഗ്മെന്റ് എസ്‌യുവിയായ ആസ്റ്ററിന്റെ വില ഇപ്പോള്‍ വേരിയന്റിനെ ആശ്രയിച്ച് 46,000 രൂപ വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഈ വാഹനത്തിന് ഇപ്പോള്‍ 10.28 ലക്ഷം മുതല്‍ 18.13 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

2021 ഒക്ടോബര്‍ മാസത്തിലാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ വിലകള്‍ ജൂണ്‍ 2022 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി പറയുന്നു. സ്‌റ്റൈല്‍, സൂപ്പര്‍, ഷാര്‍പ്പ്, സ്മാര്‍ട്ട്, സാവി എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ എംജി ആസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു.

Previous articleഓഫീസിലെത്തണം; വര്‍ക്ക് ഫ്രം ഹോം അനുവദിക്കില്ലെന്ന് ഇലോണ്‍ മസ്‌ക്
Next articleലോക്ക്ഡൗണ്‍ അവസാനിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ചൈന