മാരുതി സുസുക്കിയുടെ കയറ്റുമതി കുതിച്ചുയര്‍ന്നു. ജൂണ്‍ മാസത്തെ കണക്കുകള്‍ പ്രകാരം, 5.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, വില്‍പ്പന 1,55,857 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ 1,47,368 യൂണിറ്റായിരുന്നു വില്‍പ്പന. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി.
കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയിലും കുതിച്ചുചാട്ടം ഉണ്ടായി. ജൂണ്‍ മാസത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 1.28 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ, ആഭ്യന്തര വില്‍പ്പന 1,32,024 യൂണിറ്റില്‍ എത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ 1,30,348 യൂണിറ്റായിരുന്നു ആഭ്യന്തര വില്‍പ്പന.