Home Auto ശ്രദ്ധേയമായ മോഡലായ ബൊലേറോ മാക്‌സ് വിപണിയില്‍

ശ്രദ്ധേയമായ മോഡലായ ബൊലേറോ മാക്‌സ് വിപണിയില്‍

76
0

പിക്കപ്പ് വാഹന ശ്രേണിയില്‍ പുത്തന്‍ മോഡല്‍ അവതരിപ്പിച്ച് മഹീന്ദ്ര. ബൊലേറോയുടെ ഏറ്റവും പുതിയ പതിപ്പായ ബൊലേറോ മാക്‌സ് പിക്കപ്പാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിപണി വിഹിതം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര ബൊലേറോ മാക്‌സ് പുറത്തിറക്കിയത്.

നിലവില്‍, മഹീന്ദ്രയ്ക്ക് ചെറു വാണിജ്യ വാഹന ശ്രേണിയില്‍ 43 ശതമാനം വിഹിതമാണ് ഉള്ളത്. നൂതനവും വ്യത്യസ്ഥവുമായ നിരവധി ഫീച്ചറുകള്‍ പുത്തന്‍ ശ്രേണിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2 ടണ്‍ മുതല്‍ 3.5 ടണ്‍ വരെ ഭാരമുള്ള ബൊലേറോ മാക്‌സ് പിക്കപ്പിന്റെ എക്‌സ്‌ഷോറൂം വില 7.68 ലക്ഷം രൂപ മുതല്‍ 7.87 ലക്ഷം രൂപ വരെയാണ്.

1,700 എംഎം വീതിയുള്ള കാര്‍ഗോ ഏരിയയില്‍ 1,300 കിലോഗ്രാം പേ ലോഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍, നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഫിനാന്‍സ് സ്‌കീമുമായി മഹീന്ദ്ര കൈകോര്‍ത്തിട്ടുള്ളതിനാല്‍ 25,000 രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കി ബൊലേറോ മാക്‌സ് വാങ്ങാന്‍ സാധിക്കും.

 

Previous articleമുസ്ലിം ലീഗിന്റെ കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി
Next articleവായ്പ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ച് എസ്ബിഐ