Home Agriculture വിപണിയില്‍ വിലകൊണ്ട് താരമായി കപ്പയും ഏത്തപ്പഴവും

വിപണിയില്‍ വിലകൊണ്ട് താരമായി കപ്പയും ഏത്തപ്പഴവും

197
0

കര്‍ഷകര്‍ക്ക് ആശ്വാസമായി വിപണിയില്‍ കപ്പയ്ക്ക് ഉയര്‍ന്ന വില. 40 രൂപയ്ക്ക് മുകളിലാണ് പല സ്ഥലത്തും കപ്പ വില്‍പ്പന നടക്കുന്നത്. ഒരു മാസം മുന്‍പ് 15 രൂപയായിരുന്നു കപ്പയ്ക്ക് ഉണ്ടായിരുന്നത്. ഇതാണ് 40 രൂപയായി വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധന കപ്പ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെങ്കിലും സാധാരണക്കാരന് ഇത് തിരിച്ചടിയാണ്.

മഴക്കാലങ്ങളില്‍ സാധരണ പഴങ്ങളുടെ വില കുറയുകയാണ് ചെയ്യാറ്. എന്നാല്‍ ഇത്തവണ പഴത്തിനു വില കൂടി. ഏത്തപ്പഴത്തിന് പല സ്ഥലത്തും 75 രൂപയാണ്. പത്തുമുതല്‍ 15 രൂപയുടെ വര്‍ധനയാണ് ഏത്തപ്പഴത്തിന് ഉണ്ടായിരിക്കുന്നത്.

ഉത്പാദനം കുറഞ്ഞതും വിപണിയില്‍ ക്ഷാമം നേരിടുന്നതുമാണ് വിലക്കയറ്റത്തിന് കാരണം എന്നാണ് വ്യാപാരികള്‍ പറയുന്നത്.

Previous articleസോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേതൃത്വം
Next articleചിറയിന്‍കീഴ് സ്വദേശിയുടെ മരണം; മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്