കനത്ത മഴക്കിടെ പത്തനംതിട്ടയിലെ റബ്ബര്‍ തോട്ടത്തില്‍ സൗമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇരവിപേരൂരിലെ റബ്ബര്‍ തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ പാല് സാമൂഹ്യ വിരുദ്ധര്‍ ചരിച്ച് കളയുകയും വീപ്പകള്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തു. ശേഷം അവ ആക്രക്കടയില്‍ കൊണ്ടുപോയി വിറ്റു.
മറിച്ച കളഞ്ഞ പാല് മഴപെയ്ത് കെട്ടിനിന്ന വെള്ളത്തില്‍ കലര്‍ന്നതോടെ എല്ലാം വെള്ളനിറത്തിലായി. വള്ളംകുളം ഹരി നിവാസില്‍ ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ഇന്നലെയായിരുന്നു സംഭവം. ഈ ഭാഗത്ത് വെള്ളം കയറിയതോടെ റബര്‍ പാല് സംഭരിച്ചിരുന്ന വീപ്പകളില്‍ ചിലത് ചരിയുകയും ചെയ്തിരുന്നു. ഉടമ ഇതറിഞ്ഞ് എത്തിയപ്പോഴേക്കും വീപ്പകളെല്ലാം സംഘം കടത്തിയിരുന്നു.
റബര്‍ പാല് കട്ടിയാകാതിരിക്കാന്‍ വീപ്പയ്ക്കുള്ളില്‍ നേര്‍പ്പിച്ച ആസിഡ് ഒഴിച്ചിരുന്നു. ഇതിനാല്‍ കമിഴ്ത്തിക്കളഞ്ഞ പാല് വെള്ളത്തോടൊപ്പം ചേര്‍ന്ന് ഒഴുകുകയാണ്. അടുത്തുള്ള ചെങ്ങാമണ്‍ കോളനിയിലേക്ക് ഇത് ഒഴുകി എത്തുന്നതായും പരാതിയുണ്ട്.